ഷിംല: മേഘവിസ്ഫോടനത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ നിരവിധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിമാചലിലെ കുളു, ഷിംല, ലാഹോള്‍ സ്പിതി എന്നീ ജില്ലകളിലാണ് കനത്ത നാശ നഷ്ടം.ബാഗിപുല്‍ ബസാര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒഴിപ്പിച്ചു. ശ്രീഖണ്ഡ് മഹാദേവ് പര്‍വതനിരകളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്.

സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സത്‌ലജ് നദിക്ക് കുറുകെയുള്ള പാലം മുങ്ങി.
ഇതേ തുടര്‍ന്ന് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചിട്ടുണ്ട്. ഷിംല, ലാഹോള്‍ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകള്‍ ഉള്‍പ്പെടെ 300 ലധികം റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.