ടൊറൻ്റോ : പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ കഴിഞ്ഞ ആഴ്ച മൂന്ന് പുതിയ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ. ഒക്ടോബറിൽ ആദ്യ അഞ്ചാംപനി കേസ് റിപ്പോർട്ട് ചെയ്ത ശേഷം പ്രവിശ്യയിലെ ആകെ കേസുകളുടെ എണ്ണം 2,362 ആയി ഉയർന്നു. ഓഗസ്റ്റ് 5-നും ഓഗസ്റ്റ് 12-നും ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് പുതിയ കേസുകൾ സൗത്ത് വെസ്റ്റേൺ ഒൻ്റാരിയോയിലാണ്. അവിടെ ആകെ 769 അണുബാധകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആഴ്ചതോറുമുള്ള കേസുകളുടെ എണ്ണം കുറയുന്നത് അഞ്ചാംപനി പകരുന്നത് മന്ദഗതിയിലാകുന്നതിന്‍റെ സൂചനയാണെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു. അതേസമയം ഒൻ്റാരിയോയിൽ അഞ്ചാംപനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 164 പേരിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്ത ശിശുക്കളും കുട്ടികളും കൗമാരക്കാരുമാണ്.