ഓട്ടവ : കാനഡ പോസ്റ്റുമായി വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന ചർച്ച ഫെഡറൽ മധ്യസ്ഥരുടെ അഭാവം മൂലം മാറ്റിവച്ചതായി കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) അറിയിച്ചു. എയർ കാനഡ ചർച്ചകളിൽ മധ്യസ്ഥർ നിലവിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ചർച്ച മാറ്റിവച്ചതായി ഏകദേശം 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന CUPW പ്രസിഡൻ്റ് ജാൻ സിംപ്‌സൺ പറഞ്ഞു.

യൂണിയൻ, വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ക്രൗൺ കോർപ്പറേഷനുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. നാല് വർഷത്തിനുള്ളിൽ ഏകദേശം 13% വേതന വർധനയും പാർട്ട് ടൈം തൊഴിലാളികളെ കരാറിൽ ചേർക്കുന്നതിനുള്ള പുനഃസംഘടനയും ഉണ്ടാകുമായിരുന്ന കാനഡ പോസ്റ്റിന്‍റെ ഏറ്റവും പുതിയ ഓഫർ തപാൽ ജീവനക്കാർ നിരസിച്ചതിനെത്തുടർന്ന് ഇരുപക്ഷവും ഔദ്യോഗികമായി ചർച്ച നടത്താൻ തീരുമാനിച്ചത് ഇതാദ്യമായാണ്.