ഓട്ടവ : സാൽമൊണെല്ല അണുബാധയെ തുടർന്ന് പിസ്ത അടങ്ങിയ ദുബായ് ചോക്ലേറ്റ് ബ്രാൻഡുകൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ചോക്കോഫോളി, ചോക്ലേറ്റോ, ചോക്ലേറ്റ്സ് ഫേവോറിസ്, ദുബായ്, വിൻസെൻ്റ് സെലക്ഷൻ എന്നീ ബ്രാൻഡുകളുടെ ദുബായ് പിസ്ത, ക്നാഫെ മിൽക്ക് ചോക്ലേറ്റ് എന്നിവയാണ് തിരിച്ചുവിളിച്ചവ. ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ, കെബെക്ക് എന്നീ പ്രവിശ്യകളിൽ ഓൺലൈൻ വഴി ഈ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തതായി ഏജൻസി പറയുന്നു.

ഹബീബി ബ്രാൻഡ് പിസ്ത കേർണലുകൾ, അൽ മൊഖ്താർ ഫുഡ് സെന്‍റർ പിസ്ത, ദുബായ് ബ്രാൻഡ് മിൽക്ക് ചോക്ലേറ്റ് ബാറുകൾ, ആൻഡാലോസ് ബ്രാൻഡ് ബക്ലാവ എന്നിവ കഴിഞ്ഞ ആഴ്ച സമാനമായ കാരണത്താൽ തിരിച്ചുവിളിച്ചിരുന്നു. സാൽമൊണെല്ല അടങ്ങിയ പിസ്തയും നട്ട് അടങ്ങിയ ബേക്ക് ചെയ്ത സാധനങ്ങളും കഴിച്ചതിന് ശേഷം മാർച്ച് മുതൽ കുറഞ്ഞത് 52 പേർക്ക് അസുഖം ബാധിക്കുകയും 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.