ടൊറൻ്റോ : സതേൺ ഒൻ്റാരിയോ ലേക്കിൽ വാട്ടർക്രാഫ്റ്റ് അപകടത്തിൽ കൗമാരക്കാരി മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. സെൻ്റ് ക്ലെയർ തടാകത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വാട്ടർക്രാഫ്റ്റ് ഉൾപ്പെട്ട അപകടം ഉണ്ടായതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. വിൻസറിന് സമീപം ലേക്‌ഷോർ മുനിസിപ്പാലിറ്റിയിലെ കൊച്ചർ ബീച്ചിനടുത്താണ് അപകടം. പ്രദേശവാസികളുടെ സഹായത്തോടെ തടാകത്തിൽ നിന്ന് നാല് പേരെ രക്ഷപ്പെടുത്തിയതായി ഒപിപി റിപ്പോർട്ട് ചെയ്തു.

തടാകത്തിൽ നിന്നും രക്ഷപ്പെടുത്തിയ എസെക്സ് കൗണ്ടിയിൽ നിന്നുള്ള 17 വയസ്സുള്ള പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. അതേസമയം 16 വയസ്സുള്ള ഒരു പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ട്രോമ സെന്‍ററിലേക്ക് എയർലിഫ്റ്റ് ചെയ്തു. 15 ഉം 17 ഉം വയസ്സുള്ള മറ്റ് രണ്ട് പെൺകുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.