Sunday, August 17, 2025

കിഷ്ത്വാര്‍ മേഘവിസ്ഫോടനം: മരണം 65; തിരച്ചില്‍ പുരോഗമിക്കുന്നു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. സൈന്യത്തിന്റെയും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കേന്ദ്ര മന്ത്രി ജിതേന്ദര്‍ സിങ് ഇന്ന് കിഷ്ത്വര്‍ സന്ദര്‍ശിക്കും.

മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വാഹന ഗതാഗതയോഗ്യമായ അവസാന ഗ്രാമമായ ചാസോതിയിലാണ് അപകടം ഉണ്ടായത്.അപകടത്തില്‍പ്പെട്ട ഭൂരിഭാഗവും ക്ഷേത്രത്തിലേക്ക് എത്തിയ തീര്‍ത്ഥാടകരാണ്. ജൂലൈ 25ന് തുടങ്ങിയ തീര്‍ത്ഥാടനത്തിനായി നിരവധി പേരാണ് ഇവിടെ എത്തിയിരുന്നത്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു യാത്ര അവസാനിക്കേണ്ടിയിരുന്നത്. എട്ടര കിലോമീറ്റര്‍ ദുര്‍ഘടം പിടിച്ച വഴിയിലൂടെ വേണം ക്ഷേത്രത്തിലേക്ക് എത്താന്‍.

നിലവില്‍ മാതാ തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. മിന്നല്‍ പ്രളയം ഉണ്ടായത്. 150 ഓളം പേര്‍ക്ക് പ്രളയത്തില്‍ പരുക്കേറ്റിരുന്നു. ഇരുനൂറില്‍ ഏറെ പേരെ പ്രദേശത്തു നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!