സെന്റ് ജോൺസ് : നഗരത്തിൽ വിവിധയിടങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീയെ തുടർന്ന് പ്രഖ്യാപിച്ച ഒഴിപ്പിക്കൽ മുന്നറിയിപ്പ് പിൻവലിച്ചു. പരാഡൈസ്, കൺസെപ്ഷൻ ബേ സൗത്ത്, സെന്റ് ജോൺസിലെ ഗാൽവേ, സൗത്ത്ലാൻഡ്‌സ് എന്നിവിടങ്ങളിൽ നിലനിന്നിരുന്ന അടിയന്തരാവസ്ഥയും അവസാനിച്ചതായി അധികൃതർ അറിയിച്ചു.

ഇരുപതിനായിരത്തോളം ആളുകളോട് ഏത് നിമിഷവും വീടുകളിൽനിന്ന് ഒഴിഞ്ഞുപോകാൻ തയ്യാറാകണമെന്ന് സിറ്റി ആവശ്യപ്പെട്ടിരുന്നു. അതേസമയം, നോവസ്കോഷയിലെ അനാപോളിസ് കൗണ്ടിയിൽ ലോങ് ലേക്ക് കാട്ടുതീ എട്ട് ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചതിനെ തുടർന്ന് അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ കാരണം തീ കൂടുതൽ പടരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.