Sunday, August 17, 2025

ഗാസയിലെ ജനങ്ങളെ ദക്ഷിണ സുഡാനിലേക്ക് മാറ്റാനുള്ള നീക്കം എതിർക്കുമെന്ന് പലസ്തീൻ

നയ്റോബി (കെനിയ) : ഗാസയിലെ ജനങ്ങളെ ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിൽ പുനരധിവസിപ്പിക്കാൻ ഇസ്രയേൽ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ദക്ഷിണ സുഡാൻ വിദേശകാര്യ മന്ത്രി സെമയ കുംബ കഴിഞ്ഞ മാസം ഇസ്രയേൽ സന്ദർശിച്ചപ്പോൾ ഈ വിഷയത്തിൽ പ്രാഥമിക ചർച്ച നടന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണ സുഡാൻ അധികൃതർ അറിയിച്ചു. പലസ്തീൻ ജനതയെ നാടുകടത്താനുള്ള ഏത് നീക്കത്തെയും എതിർക്കുമെന്ന് പലസ്തീനും വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!