എഡ്മിന്റൻ : ആൽബർട്ടയിൽ പണം നൽകി കോവിഡ് വാക്സിൻ എടുക്കാനുള്ള സർക്കാർ പദ്ധതിക്കെതിരെ ആരോഗ്യ വിദഗ്ധരും യൂണിയനുകളും രംഗത്ത്. ഈ പദ്ധതി ആശയക്കുഴപ്പമുണ്ടാക്കുന്നതും കൂടുതൽ ആളുകൾക്ക് വാക്സിൻ ലഭിക്കാതെ പോവാൻ കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഇതിലൂടെ ആശുപത്രികൾ കൂടുതൽ സമ്മർദ്ദത്തിലാകുമെന്നും മുൻ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. ജെയിംസ് ടാൽബോട്ട് പറഞ്ഞു.

പദ്ധതി പ്രകാരം ഫാർമസികളിൽ നിന്ന് വാക്സിൻ ലഭിക്കില്ല, പകരം പൊതുജനാരോഗ്യ ക്ലിനിക്കുകളിൽ ലഭ്യമാക്കും. ഇത് സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പാവപ്പെട്ടവർക്ക് വാക്സിൻ സ്വീകരിക്കാൻ കഴിയില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചാരിറ്റി സംഘടനകൾക്ക് ഏറ്റെടുക്കേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു.