ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം. കത്വ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തില്‍ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണ് മേഘവിസ്‌ഫോടനത്തിന് കാരണമായത്. ഇതേത്തുടര്‍ന്ന് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മാണ്ഡി ജില്ലയിലെ പനാര്‍സ, തക്കോലി, നാഗ്വെയിന്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പ്രളയം നാശം വിതച്ചത്. മിന്നല്‍ പ്രളയത്തില്‍ ചണ്ഡിഗഡ്-മണാലി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദുരന്തബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.