ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എട്ട് പേർക്ക് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ 3.30 ഓടെ, ക്രൗൺ ഹൈറ്റ്‌സ് പരിസരത്തുള്ള ടേസ്റ്റ് ഓഫ് ദി സിറ്റി എന്ന സ്ഥലത്ത് തർക്കത്തെ തുടർന്നാണ് സംഭവം നടന്നത്.

പരുക്കേറ്റവർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവെപ്പിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.