ജറുസലേം: ഗാസയിൽ 24 മണിക്കൂറിനുള്ളിൽ 11 പേർകൂടി പട്ടിണികിടന്ന് മരിച്ചു. കൊടുംപട്ടിണിയിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം ഇതോടെ 251 ആയി. ഭക്ഷണം കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 108. പട്ടിണിമരണമെന്ന് സ്ഥിരീകരിച്ച കണക്കുകൾ മാത്രമാണിത്.

അതിനിടെ, ഗാസ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിയിലും ഇസ്രയേൽ ബോംബിട്ടു. ഏഴുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്ക്. വിവിധയിടങ്ങളിലായി 40 പേരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ഇതിൽ സഹായകേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി കാത്തുനിന്ന 13 പേരും ഉൾപ്പെടുന്നു. ഗാസ നിവാസികളുടെ 90 ശതമാനവും– ഏതാണ്ട് 19 ലക്ഷം പേർ– കൊടുംപട്ടിണിയിലാണെന്ന് യു എൻ അറിയിച്ചു.