Monday, August 18, 2025

‘ഹൃദയപൂർവ്വം’ സിനിമയിലെ വിഡിയോ ഗാനം പുറത്തുവിട്ടു

‘ഹൃദയപൂർവ്വം’ സിനിമയിലെ സിദ്ദി ശീറാം പാടിയ ഗാനത്തിൻ്റെ ലിറിക്കൽ വിഡിയോ പുറത്തുവിട്ടു. ഹരിനാരായണൻ രചിച്ച ഗാനത്തിന് ജസ്റ്റിൻ പ്രഭാകരാണ് സംഗീതം. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ആഗസ്റ്റ് ഇരുപത്തിയെട്ടിന് തിയറ്ററുകളിലെത്തും. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ
ഭാഗമായാണ് വിഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത് . ‘പുത്തൻ തലമുറയെ ഏറെ ആകർഷിക്കും വിധത്തിലുള്ള കൗതുകകരമായ ശബ്ദത്തിൻ്റെ ഉടമയായ സിദ്ദി ശ്രീറാമിൻ്റെ ഈ ഗാനം സമുഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

മോഹൻലാൽ, മാളവികാ മോഹൻ, യുവ നടൻ സംഗീത് പ്രതാപ് എന്നീ അഭിനേതാക്കളുടെ സാന്നിദ്ധ്യവും അണിയറ പ്രവർത്തകരുടെ നിറ സാന്നിധ്യവും വിഡിയോയിൽ കാണാം. അഭിനേതാക്കളുടെ വളരെ പ്ലസൻ്റായ നിരവധി മുഹൂർത്തങ്ങളും, മനോഹരമായ പശ്ചാത്തലവും ഈ ഗാനത്തെ ഏറെ ആകർഷകമാക്കുന്നു. സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ച് ബന്ധങ്ങളുടെ , കെട്ടുറപ്പിൻ്റെ കഥ പറയുകയാണ് സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ.

പ്രേക്ഷകർക്കിടയിലെ ഏറെ ആകർഷകമായ കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് മോഹൻലാൽ കോമ്പിനേഷൻ. ആ പ്രതീക്ഷകളോട് ഏറെ നീതി പുലർത്തിയുള്ള ഒരു സിനിമയായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. അതിനോടൊപ്പം ആരും പ്രതീക്ഷിക്കാത്ത ചില മൂഹൂർത്തങ്ങളും ഈ ചിത്രം സമ്മാനിക്കുന്നുണ്ട്. സിദ്ദിഖ്, ലാലു അലക്സ്, സംഗീത ,ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

മനു മഞ്ജിത്താണ് മറ്റൊരു ഗാനം രചിച്ചിരിക്കുന്നത്. കഥ – അഖിൽ സത്യൻ. തിരക്കഥ -ടി.പി. സോനു ‘ ഛായാഗ്രഹണം – അനു മൂത്തേടത്ത്.
എഡിറ്റിംഗ് – കെ. രാജഗോപാൽ. പൂനയിലും കേരളത്തിൽ കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!