ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ്റെ ഫോൺ കോളിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അലാസ്കയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതിനും പുടിനോട് നന്ദി അറിയിച്ചതായി മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു. യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം വേണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഈ വിഷയത്തിലുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം തുടരുമെന്ന് മോദി വ്യക്തമാക്കി.