Monday, August 18, 2025

ഗർഭം ധരിക്കാൻ ശേഷിയുള്ള റോബോട്ട് വരുന്നു; 2026-ൽ പുറത്തിറക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞർ

ഗുവാങ്ഷു : മനുഷ്യകുഞ്ഞിന് ജന്മം നൽകാൻ കഴിവുള്ള ലോകത്തിലെ ആദ്യത്തെ ‘ഗർഭധാരണ റോബോട്ട്’ വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. ഗർഭധാരണം മുതൽ പ്രസവം വരെയുള്ള പ്രക്രിയകളെ പൂർണ്ണമായി അനുകരിക്കാൻ ഈ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. 2026-ൽ ഈ റോബോട്ടിന്റെ ആദ്യരൂപം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഗുവാങ്ഷു ആസ്ഥാനമായുള്ള കൈവ ടെക്നോളജി എന്ന സ്ഥാപനമാണ് ഈ റോബോട്ട് വികസിപ്പിക്കുന്നത്. സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോ. ഷാങ് ക്വിഫെങാണ് ഈ ഗവേഷണസംഘത്തിന് നേതൃത്വം നൽകുന്നത്. ഈ കണ്ടുപിടുത്തം വിജയിച്ചാൽ, വന്ധ്യതാ പ്രശ്നങ്ങളുള്ള ദമ്പതികൾക്കും ഗർഭധാരണം ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും ഇത് സഹായകരമാകും. ഏകദേശം ഒരു ലക്ഷം യുവാ ൻ (ഏകദേശം 14,000 യുഎസ് ഡോളർ) ആയിരിക്കും ഇതിന് പ്രതീക്ഷിക്കുന്ന വില.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!