മൺട്രിയോൾ : തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി മൺട്രിയോളിൽ നിന്നും പ്രായപൂർത്തിയാകാത്ത ഒരാളെ അറസ്റ്റ് ചെയ്തതായി ആർസിഎംപി അറിയിച്ചു. നഗരത്തിലെ കോട്ട്-ഡെസ്-നീഗെസ് – നോട്രെ-ഡാം-ഡി-ഗ്രേസ് ബറോയിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാൾ അറസ്റ്റിലായത്. ആക്രമണത്തിനായി എകെ-47 പോലുള്ള ആയുധങ്ങൾ വാങ്ങാൻ കൗമാരക്കാരൻ ഉദ്ദേശിച്ചിരുന്നതായി അധികൃതർ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രതി തീവ്രവാദ ഗ്രൂപ്പിനുവേണ്ടി ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. തീവ്രവാദ പ്രവർത്തനത്തിനായി സ്വത്തോ സേവനങ്ങളോ നൽകുകയോ ലഭ്യമാക്കുകയോ ചെയ്യുക, തീവ്രവാദ ഗ്രൂപ്പിൽ പ്രവർത്തിക്കുക, തീവ്രവാദ പ്രവർത്തനത്തിന് സൗകര്യമൊരുക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ വ്യാഴാഴ്ച യൂത്ത് കോടതിയിൽ ഹാജരാകും.