മിസ്സിസാഗ : സാധാരണക്കാരനും കൈപ്പിടിയിൽ ഒതുങ്ങുന്ന വിലയിൽ ഒരു വാഹനം സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. ജയിംസ് ഓട്ടോ ഗ്രൂപ്പ് മിസ്സിസാഗയിൽ ‘യൂസ്ഡ് കാർ സൂപ്പർസ്റ്റോർ’ ആരംഭിക്കുന്നു. മിസ്സിസാഗയിലെ ഡണ്ടാസ് സ്ട്രീറ്റ് E-യിൽ (225 Dundas St E, Mississauga, ON L5A 1W8) ഓഗസ്റ്റ് 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നിരവധി വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. ലൈവ് മ്യൂസിക്, ഡിജെ, ലക്കി ഡ്രോ, ബൗൺസിങ് കാസ്റ്റിൽ, ഫോട്ടോ ബൂത്ത് തുടങ്ങിയവ ഉണ്ടായിരിക്കും. ലക്കി ഡ്രോയിൽ വിജയിയാകുന്ന ഭാഗ്യശാലിക്ക് ഒരു കാർ സമ്മാനമായി ലഭിക്കുമെന്ന് ജയിംസ് ഓട്ടോ ഗ്രൂപ്പ് ഉടമ ബോബൻ ജയിംസ് അറിയിച്ചു. കൂടാതെ, 65 ഇഞ്ച് ടിവി, ലാപ്‌ടോപ്പ് എന്നിവയും 10000 ഡോളറിൽ കൂടുതൽ വിലയുള്ള മറ്റു സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ഒപ്പം ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒൻ്റാരിയോയിലുടനീളമുള്ള എല്ലാ ജയിംസ് ഓട്ടോ ഗ്രൂപ്പ് ഡീലർഷിപ്പിലും ഉപയോഗിക്കാൻ കഴിയുന്ന 500 ഡോളറിന്‍റെ ഗിഫ്റ്റ് കാർഡ് ലഭിക്കും. കാർ വാങ്ങൽ, വിൽപ്പന, ട്രേഡ്-ഇൻ എന്നിവയെക്കുറിച്ച് അറിയാനും പുതിയ ഷോറൂം സന്ദർശിക്കുകയോ 905-866-4000 എന്ന നമ്പറിലോ ബന്ധപ്പെടുകയോ ചെയ്യണം. വെബ്സൈറ്റ്: www.musedcar.com.