ടൊറൻ്റോ : നഗരമധ്യത്തിൽ ഒരു ടിടിസി സ്ട്രീറ്റ്കാറിൽ വെച്ച് രണ്ടു പേർക്ക് കുത്തേറ്റതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ കോളേജ്-ബാത്തേഴ്സ്റ്റ് സ്ട്രീറ്റിലാണ് സംഭവം. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നു.

കുത്തേറ്റ് ഗുരുതരമായ പരുക്കുകളോടെ ഒരു പുരുഷനെയും സ്ത്രീയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാരാമെഡിക്കുകൾ പറയുന്നു. സ്ട്രീറ്റ്കാർ ഓപ്പറേറ്ററാണെന്ന് കരുതുന്ന മൂന്നാമത് ഒരാളെ കൂടി പാരാമെഡിക്കുകൾ പരിശോധിക്കുന്നുണ്ട്. പക്ഷേ അവർക്ക് പരുക്കേറ്റിട്ടില്ല.