വൻകൂവർ : വേതന വർധന അടക്കമുള്ള വിഷയങ്ങളിൽ പരിഹാരം കാണാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് ബിസി പബ്ലിക് സർവീസ് ജീവനക്കാർ. ബിസി ജനറൽ എംപ്ലോയീസ് യൂണിയൻ അംഗങ്ങളിൽ 86% പേരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി യൂണിയൻ പ്രസിഡൻ്റ് പോൾ ഫിഞ്ച് അറിയിച്ചു. 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകിയതായും അദ്ദേഹം പറഞ്ഞു.

ഏകദേശം 34,000 പബ്ലിക് സർവീസ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ബിസിജിഇയു അംഗങ്ങളുടെ വോട്ടെടുപ്പ് ഓഗസ്റ്റ് 11 ന് ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് അവസാനിച്ചു. മാർച്ച് 31 മുതൽ യൂണിയൻ അംഗങ്ങൾ കരാറില്ലാതെയാണ് ജോലി ചെയ്യുന്നത്. ജൂലൈ പകുതി മുതൽ ഇരുകക്ഷികളും ചർച്ച ആരംഭിച്ചേക്കിലും ഇതുവരെ കരാറിലെത്താൻ സാധിച്ചിട്ടില്ല.