Sunday, August 31, 2025

ഏഴ് വർഷത്തിന് ശേഷം മോദി ചൈനയിലേക്ക്; പുടിനുമായും ഷി ജിൻപിങ്ങുമായും കൂടിക്കാഴ്ച

ബെയ്ജിങ് : ഇന്ത്യ- യുഎസ് വ്യാപാര തർക്കങ്ങൾക്കിടെ ഏഴ് വര്‍ഷത്തിന് ശേഷം ചൈനയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോദി എസ്‌സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തുന്നത്. ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനില്‍ പറഞ്ഞിരുന്നു. ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരതയുണ്ടാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷം കസാനില്‍ നടന്ന എസ്‌സിഒ ഉച്ചകോടിക്കിടെ ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തില്‍ ക്രിയാത്മകമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന് മോദി പറയുകയുണ്ടായി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും.

അമേരിക്കയുടെ വ്യാപാരയുദ്ധം ഇന്ത്യൻ കയറ്റുമതിയെ ബാധിച്ചതിനാൽ പുതിയ വിപണികൾ കണ്ടെത്താനാണ് മോദിയുടെ ശ്രമം. ഈ ഉച്ചകോടിയെ പാശ്ചാത്യ രാജ്യങ്ങൾ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!