റെജൈന : കിഴക്കൻ മധ്യ, തെക്കുകിഴക്കൻ സസ്കാച്വാനിലുടനീളം ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. വലിയ ആലിപ്പഴം വീഴ്ചയ്ക്കും കനത്ത മഴയും പെയ്യാനും സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിയോടെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. കിപ്ലിങ്, വാവോട്ട പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.

അതേസമയം കാട്ടുതീ പുക കാരണം പ്രവിശ്യയുടെ വടക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഭൂരിഭാഗവും വായുമലിനീകരണം രൂക്ഷമാണ്.