ഡെൻവർ : ടൊറന്റോയിലേക്ക് പുറപ്പെട്ട എയർ കാനഡ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഡെൻവർ വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്നാണ് അടിയന്തിരമായി തിരിച്ചിറക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. എയർബസ് എ220 വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരും ജീവനക്കാരുമടക്കം 122 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

സുരക്ഷാ മുൻകരുതലുകൾ കണക്കിലെടുത്ത് യാത്രക്കാരെയും ജീവനക്കാരെയും എമർജൻസി സ്ലൈഡുകൾ ഉപയോഗിച്ച് പുറത്തിറക്കി. യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റിയതായും, അവർക്കായി ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുമെന്നും എയർ കാനഡ അറിയിച്ചു. സംഭവത്തിൽ ഒരാൾക്ക് നിസ്സാര പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.