Monday, September 8, 2025

ഫെഡറല്‍ സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ ഷിക്കാഗോ

ഷിക്കാഗോ: ഫെഡറല്‍ സൈന്യത്തെ വിന്യസിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ചിക്കാഗോ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണും ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്‌കറും രംഗത്തെത്തി. ട്രംപ് ചിക്കാഗോക്കെതിരെ യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന് ഇല്ലിനോയിസ് ഗവര്‍ണര്‍ പ്രിറ്റ്സ്‌കര്‍ വിമര്‍ശിച്ചു. ‘ഇതൊരു സാധാരണ കാര്യമല്ല. ഡോണള്‍ഡ് ട്രംപ് ശക്തനല്ല, മറിച്ച് ഭയചകിതനാണ്. സ്വേച്ഛാധിപതിയാകാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ ഭീഷണിയില്‍ ഭയപ്പെടില്ല,’ പ്രിറ്റ്സ്‌കര്‍ എക്‌സില്‍ കുറിച്ചു.

ട്രംപിന്റെ ഭീഷണികള്‍ രാജ്യത്തിന്റെ അന്തസ്സിന് നിരക്കാത്തതാണെന്ന് ചിക്കാഗോ മേയര്‍ ജോണ്‍സണ്‍ പറഞ്ഞു. നമ്മുടെ നഗരം കൈയടക്കി ഭരണഘടന തകര്‍ക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തെ ഈ സ്വേച്ഛാധിപത്യത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഷിക്കാഗോയെ ട്രംപില്‍ നിന്ന് കാക്കണം എന്നും മേയര്‍ ആഹ്വാനം ചെയ്തു.

കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഷിക്കാഗോ അടക്കമുള്ള നഗരങ്ങളില്‍ സൈന്യത്തെ വിന്യസിക്കാന്‍ ട്രംപ് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് മുന്നോടിയായി വാഷിംഗ്ടണ്‍ ഡി.സി.യിലെ പോലീസ് വകുപ്പിനെ ഫെഡറല്‍ ഭരണത്തിന് കീഴിലാക്കിയിരുന്നു. ‘കഴിവില്ലാത്ത’ മേയര്‍മാരാണ് തന്റെ നഗരങ്ങളിലുള്ളതെന്നും, കുറ്റകൃത്യങ്ങളും അനധികൃത കുടിയേറ്റവും നിയന്ത്രിക്കാനാണ് സൈന്യത്തെ വിന്യസിക്കുന്നതെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ന്യൂയോര്‍ക്കിനെയും സൈനിക ഭരണത്തിന് കീഴിലാക്കാന്‍ ട്രംപ് പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!