വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് കൂടിക്കാഴ്ച അടുത്ത മാസം ദക്ഷിണ കൊറിയയിൽ വെച്ച് നടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷൻ (APEC) ഉച്ചകോടിക്കിടെയാവും കൂടിക്കാഴ്ച. വ്യാപാര, സുരക്ഷാ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നാണ് വിവരം. നിലവിൽ ട്രംപിന് ചൈനയുമായുള്ള ബന്ധം അത്ര നല്ലതല്ലാത്ത സാഹചര്യത്തിൽ ട്രംപ്-ഷീ കൂടിക്കാഴ്ച നിർണായകമാകും.

കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തീരുവയുടെ കാര്യത്തിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ട്രംപ് ഒരു എക്സിക്യൂട്ടീവ് ഓർഡർ പുറത്തിറക്കിയിരുന്നു. ഇതിന് ശേഷം, ട്രംപിനെയും ഭാര്യ മെലാനിയയെയും ചൈന സന്ദർശിക്കാൻ ഷീ ക്ഷണിച്ചിരുന്നുവെങ്കിലും ക്ഷണം സ്വീകരിച്ച ട്രംപ് സന്ദർശനം എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല.