ഓട്ടവ: വ്യാപാര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഫെഡറൽ യൂണിറ്റുകൾക്കുള്ള ധനസഹായം വർധിപ്പിക്കാൻ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ട് അഭിഭാഷകർ. അമേരിക്കയുമായുള്ള നിലവിലുള്ള താരിഫ് തർക്കങ്ങൾ കാരണം പ്രവർത്തനങ്ങളിലെ കുതിച്ചുചാട്ടം ഈ യൂണിറ്റുകളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് അഭിഭാഷകർ വ്യക്തമാക്കി.

വ്യാപാര, താരിഫ് പ്രോഗ്രാമിങ് നടത്തുന്ന ഉത്തരവാദിത്തമുള്ള ഫെഡറൽ വകുപ്പുകൾക്കും ഏജൻസികൾക്കും കൂടുതൽ ധനസഹായം നൽകണമെന്ന് കനേഡിയൻ അന്താരാഷ്ട്ര വ്യാപാര, നിക്ഷേപ അഭിഭാഷകർ ധനകാര്യ വകുപ്പിന് അയച്ച കത്തിൽ പറയുന്നു.സമീപകാല താരിഫുകളും മാറിക്കൊണ്ടിരിക്കുന്ന വ്യാപാര നയങ്ങളും കാരണം കനേഡിയൻ, ആഗോള കമ്പനികൾ വിതരണ ശൃംഖലകൾ പുനഃക്രമീകരിക്കുകയും നിക്ഷേപങ്ങൾ മാറ്റുകയും സോഴ്‌സിംഗ് തന്ത്രങ്ങൾ ക്രമീകരിക്കുകയും ചെയ്‌തതായും കത്തിൽ പറയുന്നു. പുതിയ താരിഫുകൾ, സാമ്പത്തിക ഉപരോധങ്ങൾ, കയറ്റുമതി നിയന്ത്രണങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനും ഈ കമ്പനികൾ കാനഡയുടെ ട്രേഡ് ഇൻസ്റ്റിറ്റ്യൂഷനെ വളരെയധികം ആശ്രയിക്കുന്നുണ്ടെന്ന് അഭിഭാഷകർ പറയുന്നു.