ടൊറന്റോ: സെന്റ് മാർട്ടിനിലെ പ്രിൻസസ് ജൂലിയാന രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വെസ്റ്റ്‌ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നി മാറി. ടൊറന്റോയിൽ നിന്ന് പുറപ്പെട്ട വെസ്റ്റ്‌ജെറ്റ് 2276 ഫ്ലൈറ്റാണ് ലാൻഡിംഗ് ഗിയർ തകരാറിലായതിനെ തുടർന്ന് റൺവേയിൽ നിന്ന് തെന്നി മാറിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം

അടിയന്തര സേവനങ്ങൾ ഉടനടി പ്രതികരിച്ചതായും വിമാനത്തിന്റെ സ്ലൈഡുകൾ സജീവമാക്കിയതായും എയർലൈൻ അറിയിച്ചു. എല്ലാ യാതക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ടെർമിനലിൽ എത്തിച്ചതായും എയർലൈൻ വ്യക്തമാക്കി.
ടൊറന്റോയിൽ നിന്ന് രാവിലെ 8:42 ന് പുറപ്പെട്ട വിമാനം ഉച്ചയ്ക്ക് 1:29 ന് സെന്റ് മാർട്ടിനിൽ എത്തിയത്. എയർലൈൻ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.