ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ലെന്ന പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗങ്ങള്‍. സമൂഹമാധ്യമങ്ങളിലൂടെ പ്രതിപക്ഷനേതാവിനെ പേരെടുത്ത് പറഞ്ഞും അല്ലാതെയും വിമര്‍ശനം തുടരുകയാണ്. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളും വി.ഡി സതീശന്റെ നിലപാടിനെതിരാണ്.
ബിഹാര്‍ ബീഡി പരാമര്‍ശവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലായിരുന്നു ഡിജിറ്റല്‍ മീഡിയ ടീം കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്ന് വിഡി സതീശന്‍ പറഞ്ഞത്. അതേസമയം സൈബര്‍ ആക്രമണത്തിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ – ഷാഫി പറമ്പില്‍ ക്യാമ്പെന്നാണ് സതീശന്‍ പക്ഷത്തിന്റെ ആരോപണം. ഇക്കാര്യത്തില്‍ കെ.പി.സി.സി നേതൃത്വം ഔദ്യോഗികമായ ഇടപെടല്‍ നടത്തിയിട്ടില്ല.

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിക്കാനാണ് സംസ്ഥാന തലത്തില്‍ ഡിജിറ്റല്‍ മീഡിയ സെല്‍ രൂപീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഡിജിറ്റല്‍ മീഡിയ സെല്‍ പ്രവര്‍ത്തിക്കുന്നത് വിഡി സതീശനെതിരെയുള്ള പോസ്റ്റുകളുമായാണ്.