കെബെക്ക് സിറ്റി : നഗരത്തിൽ സ്കൂൾ ബസും സെമി ട്രക്കും കൂട്ടിയിടിച്ച് 20 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കെബെക്ക് സിറ്റിയിലെ നോട്രെ-ഡാം-ഡു-സാക്രേ-കോർ-ഡി’ഇസൗഡനിലെ റൂട്ട് 271-ലാണ് സംഭവം.

അഞ്ച് വിദ്യാർത്ഥികൾക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മറ്റു 15 പേരെ മുൻകരുതൽ നടപടിയുടെ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. സ്കൂൾ ബസ് ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. എന്നാൽ, ട്രക്ക് ഡ്രൈവർക്ക് പരുക്കേറ്റിട്ടില്ല. ഗുരുതരമായ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിൽ അന്വേഷണം ആരംഭിച്ചു.