Tuesday, October 14, 2025

കാനഡയിൽ പുതിയ വാഹന വിൽപ്പന കുതിച്ചുയർന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓട്ടവ : പുതിയ വാഹനങ്ങൾ സ്വന്തമാക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം ഉയർന്നതായി പുതിയ റിപ്പോർട്ട്. കാനഡയിൽ പുതിയ വാഹനങ്ങളുടെ വിൽപ്പന കുതിച്ചുയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇലക്ട്രിക് വാഹനങ്ങൾ പോലുള്ള സീറോ-എമിഷൻ വാഹനങ്ങളുടെ (ZEV) വിൽപ്പന കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ വ്യാപാര യുദ്ധവും താരിഫ് നയങ്ങളും ഇലക്ട്രിക് വാഹന വിൽപ്പനയെ ബാധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. താരിഫുകൾ കാരണം ഉയർന്ന ചെലവുകളും സാമ്പത്തിക അനിശ്ചിതത്വവും കാരണം ഉപഭോക്താക്കൾ ചെലവ് ചുരുക്കുകയാണ്. ഇത് പ്രത്യേകിച്ച് ഓട്ടോമൊബൈൽ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിശ്വസനീയമായ ചാർജിങ് നെറ്റ്‌വർക്ക് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വെല്ലുവിളികൾക്ക് പുറമേ, വാഹന ഉടമസ്ഥാവകാശത്തിന്‍റെയും വീട്ടിലെ ചാർജറുകൾ പോലുള്ള ഉപകരണങ്ങളുടെയും അധിക ചെലവാണ് ആളുകൾ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാത്തതിന്‍റെ ചില പ്രധാന കാരണങ്ങൾ.

2025 ജൂലൈയിൽ 179,814 പുതിയ വാഹനങ്ങൾ വിറ്റഴിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇത് 177,313 ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, ജൂലൈയിലെ വാഹനവിൽപ്പന 2024 ജൂലൈയിൽ നിന്ന് 6.8% വർധനയാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ജൂണിൽ 6.2% വർധനയും ഉണ്ടായിരുന്നു. 2025 ജൂലൈയിൽ വിറ്റഴിച്ച പുതിയ വാഹനങ്ങളിൽ, യാത്രാ വാഹന വിൽപ്പന 11 ശതമാനത്തിലധികം വർധിച്ചു. ട്രക്കുകളുടെ വിൽപ്പന ആറ് ശതമാനത്തിലധികവും വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. അതേസമയം ജൂലൈയിലെ പുതിയ ഇലക്ട്രിക് വാഹന വിൽപ്പന ഒരു വർഷത്തിന് മുമ്പുള്ളതിനേക്കാൾ 33.7% കുറഞ്ഞു 13,920 ആയി. ജൂണിൽ ഇത് 7.9 ശതമാനമായിരുന്നു.

2035 ആകുമ്പോഴേക്കും സീറോ-എമിഷൻ വാഹന വിൽപ്പന 100 ശതമാനമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ കാർ കമ്പനികൾ എല്ലാ വർഷവും ഇലക്ട്രിക് വാഹന വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കണമെന്ന് ആവശ്യപ്പെടുന്ന നിലവിലെ ഇവി മാൻഡേറ്റ് പ്രോഗ്രാം പരിശോധന ഫെഡറൽ സർക്കാർ ആരംഭിക്കുകയാണെന്ന് സെപ്റ്റംബർ 5 ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!