വൻകൂവർ : ഒരാഴ്ചയ്ക്കുള്ളിൽ ബി.സി. ഗ്രീൻ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കും. സെപ്റ്റംബർ 24 ബുധനാഴ്ച നടക്കുന്ന നേതൃത്വമത്സരത്തിൽ മൂന്ന് മത്സരാർത്ഥികളാണുള്ളത്. മുൻ യുവിഐസി വിദ്യാർത്ഥിനിയും പരിസ്ഥിതി പ്രവർത്തക എമിലി ലോവൻ, മുനിസിപ്പൽ കൗൺസിലർ ജോനഥൻ കെർ, ആദം ബ്രെംനർ-അകിൻസ് എന്നിവരാണ് മുൻ ലീഡർ സോണിയ ഫർസ്റ്റെനോയുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വിജയി സെപ്റ്റംബർ 25-ന് വിക്ടോറിയയിൽ നടക്കുന്ന യുബിസിഎം യോഗത്തിൽ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

പരിസ്ഥിതി, തദ്ദേശീയ അവകാശങ്ങളിൽ പാർട്ടി ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എമിലി ലോവൻ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ടാൽ ഭരണപക്ഷമായ എൻഡിപിയെ പിന്തുണയ്ക്കുന്നതിനുള്ള ഗ്രീൻസിന്‍റെ കരാർ വീണ്ടും ചർച്ച ചെയ്യാൻ തയ്യാറാകുമെന്നും അവർ വ്യക്തമാക്കി. അതേസമയം ജീവിതച്ചെലവ്, പാർപ്പിടം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ ജോനഥൻ കെർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.