ഓട്ടവ : അലർജി സാധ്യതയെ തുടർന്ന് കാനഡയിലെ ഒന്നിലധികം പ്രവിശ്യകളിലും ഓൺലൈനിലുമായി വിറ്റ ചോക്ലേറ്റ് തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ലേബലിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഗോതമ്പും സോയയും അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളി. ഹബീബി ദുബായ് ചോക്ലേറ്റ് ബ്രാൻഡിൽ നിന്നുള്ള കുനാഫ പിസ്ത മിൽക്ക് ചോക്ലേറ്റ് ബാധിച്ച ഉൽപ്പന്നം.

ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, കെബെക്ക്, ന്യൂബ്രൺസ്വിക് എന്നീ പ്രവിശ്യകളിലും ഓൺലൈനിലും ഇവ വിറ്റിട്ടുണ്ട്. ബാധിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്ന് ഏജൻസി നിർദ്ദേശിച്ചു.