ടൊറൻ്റോ : നോർത്ത് യോർക്കിൽ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ഹേമാർക്കറ്റ് റോഡിലെ വിൽസൺ അവന്യൂവിലാണ് സംഭവം. കേസിൽ 50 വയസ്സുള്ള ഒരാളെ തിരയുന്നതായി ടൊറൻ്റോ പൊലീസ് അറിയിച്ചു.

കുത്തേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ടൊറൻ്റോ പൊലീസ് അറിയിച്ചു. കറുത്ത അഡിഡാസ് സ്യൂട്ടും വെള്ള ഷർട്ടും ധരിച്ച, 50 വയസ്സ് പ്രായമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുന്നു. പ്രതിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.