ഓട്ടവ : ചില ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ പ്രാണികളെ കണ്ടെത്തിയതിനെ തുടർന്ന് ഡിയോൺ ബ്രാൻഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഡിയോൺ ബ്രാൻഡ് ഓർഗാനിക് ബേസിൽ, ഇറ്റാലിയൻ ഔഷധസസ്യങ്ങൾ, ഇറ്റാലിയൻ സുഗന്ധവ്യഞ്ജനങ്ങൾ, ഹെർബസ് ഡി പ്രൊവെൻസ് ഉൽപ്പന്നങ്ങൾ എന്നിവ തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടുന്നു.

ഈ ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളം വിറ്റഴിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കരുത്, വിൽക്കരുത്, വിതരണം ചെയ്യരുതെന്ന് ഏജൻസി നിർദ്ദേശിച്ചു. ഡിയോൺ ഓർഗാനിക് ബേസിൽ (12 ഗ്രാം, 25 ഗ്രാം), ഡിയോൺ ഇറ്റാലിയൻ ഹെർബസ്, ഓർഗാനിക് ഹെർബസ് ഡി പ്രൊവെൻസ്, ഓർഗാനിക് ഇറ്റാലിയൻ സീസണിങ് തുടങ്ങിയവയാണ് ബാധിത ഉൽപ്പന്നങ്ങൾ.
