ഓട്ടവ : സീറ്റ് ബെൽറ്റ് തകരാറിനെ തുടർന്ന് കാനഡയിൽ ഏകദേശം 44,000 ഹ്യുണ്ടായി എസ്‌യുവികൾ തിരിച്ചുവിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. 2020, 2021, 2022, 2023, 2024, 2025 മോഡൽ ഹ്യുണ്ടായി പാലിസേഡുകളാണ് തിരിച്ചുവിളിച്ച വാഹനങ്ങളെല്ലാം. മൊത്തം 43,990 എസ്‌യുവികൾ തിരിച്ചുവിളിച്ചിട്ടുണ്ട്.

ഈ വാഹനങ്ങളിലെ സീറ്റ് ബെൽറ്റുകൾ അപകടസമയത്ത് വേർപെട്ടുപോകുമെന്നും ഇത് പരുക്കേൽക്കാൻ സാധ്യത വർധിപ്പിക്കുന്നതായും ഏജൻസി റിപ്പോർട്ട് ചെയ്തു. ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ, രണ്ടാം നിര ഔട്ട്‌ബോർഡ് സീറ്റുകളിലെ ചില സീറ്റ് ബെൽറ്റ് ബക്കിളുകൾ ശരിയായി ലാച്ച് ചെയ്തിട്ടില്ലാത്തതാണ് കാരണം. വാഹന ഉടമകളെ മെയിൽ വഴി വിവരം അറിയിക്കും. തുടർന്ന് വാഹനം പരിശോധിക്കാൻ ഡീലർഷിപ്പിലേക്ക് കൊണ്ടുപോകാനും ആവശ്യമെങ്കിൽ സീറ്റ് ബെൽറ്റ് ബക്കിൾ(കൾ) മാറ്റിസ്ഥാപിക്കുകയും ചെയ്യുമെന്ന് ഹ്യുണ്ടായി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് 1-888-216-2626 എന്ന നമ്പറിൽ കമ്പനിയുമായി ബന്ധപ്പെടാം.
