Tuesday, October 14, 2025

വയോജനങ്ങളെ ലക്ഷ്യമിട്ട് മോഷണം വർധിക്കുന്നു: വിനിപെഗ് പൊലീസ്

വിനിപെഗ്: നഗരത്തിൽ വയോജനങ്ങളെ ലക്ഷ്യമിട്ടുള്ള മോഷണങ്ങൾ വർധിക്കുന്നതായി വിനിപെഗ് പൊലീസ്. വിനിപെഗിൽ മോഷണങ്ങൾ നടക്കുന്നത് പുതിയ കാര്യമല്ലെങ്കിലും, നഗരത്തിൽ അടുത്തിടെ ഇത്തരം കുറ്റകൃത്യങ്ങൾ വൻ തോതിൽ വർധിച്ചതായി പൊലീസ് പറയുന്നു.

മോഷണങ്ങൾ നടത്തുന്നത് ക്രിമിനൽ സംഘങ്ങളാണെന്ന് കരുതുന്നില്ല, പക്ഷേ, നിലവിൽ അതിനുള്ള സാധ്യതയുള്ളതായും വിനിപെഗ് പൊലീസ് സർവീസ്‌ കോൺസ്റ്റബിൾ ക്ലോഡ് ചാൻസി പറഞ്ഞു. പലപ്പോഴും സ്വർണ്ണാഭരണങ്ങൾ ധരിക്കുന്ന മുതിർന്നവരെയും ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയാത്തവരെയും മോഷ്ടാക്കൾ ലക്ഷ്യമിടുന്നതായി ക്ലോഡ് ചാൻസി വ്യക്തമാക്കി.

സംശയിക്കപ്പെടുന്ന പ്രതികൾ എല്ലാ പ്രവിശ്യകളിലും മോഷണം നടത്തുന്നതായി പൊലീസ് പറയുന്നു. ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, കെബെക്ക് എന്നീ പ്രവിശ്യയ്ക്ക് പുറത്തുള്ള ലൈസൻസ് പ്ലേറ്റുകളുള്ള വാടക വാഹനങ്ങൾ ഉപയോഗിച്ചാണ് ഈ സംഘങ്ങൾ സാധാരണയായി പ്രവിശ്യകളിലൂടെ സഞ്ചരിക്കുന്നത്. ചിലപ്പോൾ നഗരത്തിലെ മോട്ടലുകളിൽ താമസിക്കുകയും ചെയ്യുന്നു.

ആഭരണങ്ങൾ മറച്ചുവെക്കാനും, അപരിചിതരായ ആളുകളോട് ഇടപഴകുന്നത് ഒഴിവാക്കാനും പൊലീസ് നിർദ്ദേശിച്ചു. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 204-986-6219 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!