വിനിപെഗ്: ഈ വർഷത്തെ കാട്ടുതീയിൽ നിന്ന് കരകയറാൻ മുനിസിപ്പാലിറ്റികൾക്കായി ദുരന്ത സാമ്പത്തിക സഹായ (DFA) പദ്ധതി ആരംഭിക്കുമെന്ന് മാനിറ്റോബ സർക്കാർ.
“മാനിറ്റോബയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീ സീസണാണിത്. വീണ്ടെടുക്കലിനായി മുനിസിപ്പാലിറ്റികൾ പ്രവർത്തിക്കുമ്പോൾ അവരെ പിന്തുണയ്ക്കാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” ഗതാഗത, അടിസ്ഥാന സൗകര്യ മന്ത്രി ലിസ നെയ്ലർ പറഞ്ഞു.

2025 ലെ പുതിയ കാട്ടുതീ ദുരന്ത സാമ്പത്തിക സഹായ പദ്ധതി, തീപിടിത്തങ്ങൾ നേരിട്ട് ബാധിച്ചതോ അല്ലെങ്കിൽ കുടിയിറക്കപ്പെട്ടവരെ ആതിഥേയത്വം വഹിക്കുന്നതിനിടയിൽ ചിലവുകൾ നേരിട്ടതോ ആയ മുനിസിപ്പാലിറ്റികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകുമെന്ന് ലിസ നെയ്ലർ അറിയിച്ചു.
” കുടുംബങ്ങൾ കുടിയിറക്കപ്പെട്ടു, കമ്മ്യൂണിറ്റികളെ ആഴത്തിൽ ബാധിക്കപ്പെട്ടു. ഈ ദുഷ്കരമായ സമയത്ത് ഞങ്ങളുടെ സർക്കാർ മാനിറ്റോബ നിവാസികൾക്കൊപ്പം നിൽക്കുന്നു. കൂടാതെ മുനിസിപ്പാലിറ്റികളെ പുനർനിർമ്മിക്കാനും വീണ്ടെടുക്കാനും എല്ലാവിധ സഹായങ്ങളും ചെയ്യും,” ലിസ നെയ്ലർ കൂട്ടിച്ചേർത്തു.