Thursday, October 16, 2025

ഫെഡറൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വിദേശ ഇടപെടൽ: റിപ്പോർട്ട്

ഓട്ടവ : കാനഡയിലെ 45-ാമത് പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വിദേശ ശ്രമം നടന്നതായി പുതിയ റിപ്പോർട്ട്. എന്നാൽ, ഏപ്രിൽ 28-ന് നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിലെ വോട്ടിങ്ങിനെ ബാധിച്ചിട്ടില്ലെന്നും കനേഡിയൻ പൗരന്മാർ സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിച്ചതായും ഫെഡറൽ സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ചതിനുശേഷവും വിദേശ ഇടപെടൽ കമ്മീഷനും മറ്റ് ഇന്‍റലിജൻസ് ഏജൻസികളും മുമ്പ് നൽകിയ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നുണ്ടെന്നും ഫെഡറൽ സർക്കാർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കാലയളവിൽ ഓൺലൈൻ ഭീഷണി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക അടക്കമുള്ള വിദേശ ഇടപെടലുകളുടെ നീണ്ടനിര ശ്രദ്ധയിൽപ്പെട്ടതായി ഫെഡറൽ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഈ ശ്രമങ്ങൾ തിരഞ്ഞെടുപ്പിന്‍റെ സമഗ്രതയെ ബാധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉദാഹരണത്തിന്, ഏപ്രിൽ തുടക്കത്തിൽ, പ്രധാനമന്ത്രിയും ലിബറൽ നേതാവുമായ മാർക്ക് കാർണിയെ ലക്ഷ്യം വച്ചുകൊണ്ട്, ചൈനീസ് സർക്കാരുമായി ബന്ധമുള്ള ഒരു വാർത്താ അക്കൗണ്ടിൽ നിന്ന്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വീചാറ്റിൽ, സന്ദേശങ്ങൾ വന്നിരുന്നതായി ഫെഡറൽ ടാസ്‌ക് ഫോഴ്‌സ് പറയുന്നു. കൂടാതെ ഒൻ്റാരിയോ ഡോൺ വാലി നോർത്തിൽ മത്സരിച്ച കൺസർവേറ്റീവ് സ്ഥാനാർത്ഥി ജോ ടെയ്‌ക്കെതിരെയും ഇത്തരത്തിൽ ആക്രമണം നടന്നിരുന്നു. ഈ സംഭവങ്ങൾക്കപ്പുറം, ഫെഡറൽ തിരഞ്ഞെടുപ്പിൽ റഷ്യൻ ഫെഡറേഷന്‍റെയും ഇന്ത്യാ, പാകിസ്ഥാൻ സർക്കാരുകളുടെയും പ്രവർത്തനങ്ങൾ പരിശോധിച്ചതായും ഫെഡറൽ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇന്ത്യാ, പാകിസ്ഥാൻ സർക്കാരുകൾ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തിയതായി ഒരു സൂചനയും ലഭിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!