ഓട്ടവ : താരിഫ് ചർച്ചകൾക്കായി പ്രധാനമന്ത്രി മാർക്ക് കാർണി അടുത്ത ആഴ്ച ആദ്യം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബർ 7 ചൊവ്വാഴ്ചയായിരിക്കും കൂടിക്കാഴ്ച. പ്രധാനമന്ത്രിയായതിനു ശേഷം വാഷിംഗ്ടണിലേക്കുള്ള കാർണിയുടെ രണ്ടാമത്തെ സന്ദർശനമാണിത്. കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ കരാറിന്‍റെ (CUSMA) ആദ്യ സംയുക്ത അവലോകനത്തിന് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.

കാനഡയും യുഎസും മാസങ്ങളായി പുതിയ സാമ്പത്തിക, സുരക്ഷാ കരാറിനായി ചർച്ച നടത്തിവരികയാണ്. മികച്ച കരാർ നേടുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് കാർണിയും സംഘവും വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരിയിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ പ്രഖ്യാപിച്ച് ട്രംപ് ഒരു വ്യാപാര യുദ്ധം ആരംഭിച്ചു. എന്നാൽ, കാനഡ, യുഎസ്, മെക്സിക്കോ എന്നിവ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറായ CUSMA അനുസരിച്ചുള്ള ഇറക്കുമതികൾക്ക് അദ്ദേഹം ഇളവ് നൽകിയിരുന്നു.