വാഷിംഗ്ടൺ : അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്കും നവംബർ 1 മുതൽ 25% താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ ഹെവി ട്രക്ക് ഇറക്കുമതി പുതിയ തീരുവകൾ നേരിടേണ്ടിവരുമെന്ന് ട്രംപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

നവംബർ 1 മുതൽ, മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന എല്ലാ മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്കും 25% നിരക്കിൽ തീരുവ ചുമത്തും, ട്രംപ് തന്‍റെ സോഷ്യൽ മീഡിയ വെബ്‌സൈറ്റായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഒക്ടോബർ 1 മുതൽ ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് 100 ശതമാനവും, കിച്ചൺ കാബിനറ്റുകൾക്കും ബാത്ത്റൂം വാനിറ്റികൾക്കും 50 ശതമാനവും, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30 ശതമാനവും ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.