ടൊറൻ്റോ : നഗരത്തിലെ ഒരു ടിടിസി സ്റ്റേഷനിൽ ബസിനടിയിൽ കുടുങ്ങിയ സ്ത്രീ മരിച്ചതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ റോയൽ യോർക്ക് സ്റ്റേഷനിലെ ബസ് ബേ ഏരിയയിലാണ് സംഭവം.

സ്ത്രീ വാഹനത്തിനടിയിൽ കുടുങ്ങിയത് എങ്ങനെയെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. ബസ് ബേ ഏരിയയിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, റോയൽ യോർക്ക് സ്റ്റേഷൻ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. സ്റ്റേഷൻ എപ്പോൾ തുറക്കുമെന്ന് വ്യക്തമല്ല.