ഓട്ടവ : അടുത്ത അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് (ACWB) പേയ്‌മെൻ്റ് ഒക്ടോബർ 10-ന് യോഗ്യരായ കനേഡിയൻ പൗരന്മാർക്ക് ലഭിക്കും. ജൂലൈയിൽ കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് (CWB) വർധിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കാൻ ഉദ്ദേശിച്ചുള്ള റീഫണ്ട് ചെയ്യാവുന്ന നികുതി ആനുകൂല്യമാണ് അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് (ACWB). ഡിസംബർ 31-ന് 19 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു പങ്കാളിയോടോ പൊതു നിയമ പങ്കാളിയോടോ കുട്ടിയോടോ ഒപ്പം ജീവിക്കുന്നവർ കാനഡ വർക്കേഴ്സ് ബെനിഫിറ്റിന് അർഹരായിരിക്കും.

അവിവാഹിതനാണെങ്കിൽ 1,633 ഡോളർ വരെയും, ഒരു കുടുംബത്തിലെ അംഗമാണെങ്കിൽ 2,813 ഡോളർ വരെയും, വികലാംഗനാണെങ്കിൽ 843 ഡോളർ വരെയും ലഭിക്കും. 2026 ജനുവരി 12, 2026 ജൂലൈ 12, 2026 ഒക്ടോബർ 12 എന്നീ തീയതികളിലാണ് ഇനി അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ചെയ്യുക.