തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ പ്രതി സ്ഥാനത്ത് ദേവസ്വം ബോര്‍ഡും. ഉണ്ണികൃഷ്ണന് പോറ്റിയാണ് ഒന്നാം പ്രതി. ദേവസ്വം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദ്വാരപാലക ശില്പ പാളികളില്‍ നിന്നും ശ്രീകോവിലിന്റെ വാതില്‍ പടിയില്‍ നിന്നും സ്വര്‍ണം കവര്‍ന്നതിനാണ് കേസ് എടുത്തിരിക്കുന്നത്.
2019-ലെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെടെ ആകെ 10 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ശബരിമലയിലെ സ്വര്‍ണ്ണത്തട്ടിപ്പ് കേസില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി).

ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ തന്നെ അഴിമതി നിരോധന വകുപ്പുകളും ചുമത്തും. കേസിന്റെ അന്വേഷണം ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്