ഓട്ടവ : കാനഡ പോസ്റ്റ് ജീവനക്കാരുടെ റൊട്ടേഷൻ (ഘട്ടംഘട്ടമായുള്ള) സമരം ആരംഭിക്കുന്നതോടെ കൊറിയർ സേവനങ്ങളെ ആശ്രയിക്കുന്ന ചെറുകിട സംരംഭകർ ആശങ്കയിൽ. സമരം വരുമാനം കുറച്ചെങ്കിലും, റൊട്ടേറ്റിങ് സമരം ഭാഗികമായെങ്കിലും ആശ്വാസം നൽകുമെന്ന പ്രതീക്ഷയിലാണ് ഇവർ. അതേസമയം, ജീവനക്കാർ സമരരീതി മാറ്റിയത് ചെറുകിട വ്യാപാരികൾക്ക് ആശ്വാസം നൽകുമോ എന്ന കാര്യത്തിൽ സംശയമാണെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് (CFIB) അറിയിച്ചു. എവിടെ, എപ്പോൾ സമരം നടക്കുമെന്ന അനിശ്ചിതത്വം വിൽപ്പനയെയും പണലഭ്യതയെയും ബാധിക്കുമെന്ന് CFIB VP ജാസ്മിൻ ഗ്വനെറ്റ് പറഞ്ഞു. തപാൽ വിതരണം പുനരാരംഭിക്കുന്നത് ചെറിയൊരു ആശ്വാസമാണെങ്കിലും, ഇത് ഡെലിവറി കാലതാമസങ്ങളും (Backlogs) ഉപഭോക്താക്കളുടെ അതൃപ്തിയും തുടരാൻ കാരണമാകും. അതിനാൽ, സമരം പൂർണ്ണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു.

അതേസമയം, റൊട്ടേറ്റിങ് സമരം കാരണം തപാൽ സേവനങ്ങളുടെ എല്ലാ ഗ്യാരന്റികളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചിട്ടുണ്ട്.