ഓട്ടവ : നഗരത്തിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് ഓട്ടവ പൊലീസ് സർവീസ് (OPS). 37 വയസ്സുള്ള മൈഖൈൽ മാർക്കിനെ സെപ്റ്റംബർ 28-നാണ് കാണാതായത്. വാക്ക്ലി റോഡ് പ്രദേശത്ത് വെച്ചാണ് ഇയാളെ അവസാനമായി കണ്ടതെന്ന് പൊലീസ് പറയുന്നു. വെളുത്ത നിറവും, 5 അടി 7 ഇഞ്ച് ഉയരവും, ഇടത്തരം ശരീര പ്രകൃതിയുമുള്ള മൈഖൈലിന് തവിട്ടുനിറത്തിലുള്ള താടിയുണ്ട്. കാണാതായ യുവാവിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും തങ്ങൾക്ക് ആശങ്കയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 613-236-1222 (എക്സ്റ്റൻഷൻ 7300) എന്ന നമ്പറിൽ ഓട്ടവ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.