Wednesday, October 15, 2025

ഇസ്രയേലിനെതിരെ പ്രതിഷേധം: ബെല്‍ജിയത്തില്‍ ട്രെയിനില്‍ ‘ഡെത്ത് ടു ദി ഐഡിഎഫ്’ ഗ്രാഫിറ്റി, വിഡിയോ വൈറല്‍

ബ്രസല്‍സ്: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വംശഹത്യക്കെതിരെ പ്രതിഷേധം ശക്തം. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയും ഇസ്രായേലിനെതിരെയുള്ള പ്രതിഷേധത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ലോക രാജ്യങ്ങള്‍. ബെല്‍ജിയത്തിലെ ഒരു ട്രെയിനിന്റെ വശത്ത് ഇസ്രായേല്‍ സൈന്യത്തെ സൂചിപ്പിക്കുന്ന ‘ഡെത്ത് ടു ദി ഐഡിഎഫ്’ എന്ന് എഴുതിയിരിക്കുന്ന വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ തുറന്ന് എതിര്‍ക്കുന്ന രാജ്യമാണ് ബെല്‍ജിയം. ഗാസയിലെ വംശഹത്യക്ക് മറുപടി പറയണമെന്നും വെടിനിര്‍ത്തല്‍ കൊണ്ട് ഇസ്രായേല്‍ കുറ്റമുക്തമാകുന്നില്ലെന്നും സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. മാഡ്രിഡില്‍ നടന്ന ഒരു പൊതു പരിപാടിയിലാണ് സാഞ്ചസിന്റെ പ്രസ്താവന.

അതേസമയം, വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഗാസ സിറ്റിയില്‍ അഞ്ച് പലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാറിനുശേഷവും ഇസ്രായേല്‍ പലസ്തീനികളെ കൊല്ലുന്നത് തുടരുന്നതിനെ അധിനിവേശ പലസ്തീന്‍ പ്രദേശത്തെക്കുറിച്ചുള്ള യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് അപലപിച്ചു. ‘ഇസ്രായേലിന്റെ അഭിപ്രായത്തില്‍ വെടിനിര്‍ത്തല്‍ എന്നാല്‍ ‘നിങ്ങള്‍ നിര്‍ത്തൂ, ഞങ്ങള്‍ വെടിവെക്കാം എന്നാണ്.’ അതിനെ ‘സമാധാനം’ എന്ന് വിളിക്കുന്നത് അപമാനവും ശ്രദ്ധ തിരിക്കുന്നതുമാണ്.’ അല്‍ബനീസ് എക്സില്‍ കുറിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!