Wednesday, October 15, 2025

യുക്രെയ്ൻ അഭയാർത്ഥികൾക്കുള്ള സഹായം വെട്ടിക്കുറയ്ക്കാൻ ലാത്വിയ; യൂറോപ്പിൽ ആശങ്ക

റി​ഗ : യുക്രെയ്ൻ അഭയാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ച് യുക്രെയ്‌ൻ-റഷ്യൻ സംഘർഷത്തിൽ യുക്രെയ്‌നെ ശക്തമായി പിന്തുണച്ചിരുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ ലാത്വിയ. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം നയതന്ത്ര തലത്തിൽ വലിയ ശ്രദ്ധ ആകർഷിച്ചതായാണ് റിപ്പോർട്ട്. അഭയാർത്ഥികൾക്കായുള്ള ആകെ ബജറ്റ് 6.5 കോടി യൂറോയിൽ ($75.6 മില്യൺ) നിന്ന് 3.97 കോടി യൂറോയായി ($46.2 മില്യൺ) കുറയ്ക്കും. പുതിയ ജോലി/സ്വയം തൊഴിൽ അലവൻസുകൾ പൂർണ്ണമായി നിർത്തലാക്കുന്നതിനും ആരോഗ്യ സേവനങ്ങൾക്കുള്ള ഇളവുകൾ ഒഴിവാക്കുന്നതിനും നിയമഭേദഗതി അംഗീകാരം നൽകിയിട്ടുണ്ട്. ഏകദേശം അൻപതിനായിരത്തിലധികം യുക്രെയ്ൻ ജനതയ്ക്കാണ് യൂറോസ്റ്റാറ്റ് കണക്കനുസരിച്ച് ലാത്വിയ അഭയം നൽകിയിട്ടുള്ളത്.

അതേസമയം, ലാത്വിയയുടെ ഈ നീക്കം, യൂറോപ്യൻ യൂണിയനിൽ (EU) അഭയം തേടിയ ദശലക്ഷക്കണക്കിന് യുക്രെയ്ൻ ജനതയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു. EU നൽകി വരുന്ന താത്കാലിക സംരക്ഷണ നിർദ്ദേശകരുടെ (TPD) കാലാവധി 2027 മാർച്ചിനപ്പുറം നീട്ടാൻ സാധ്യതയില്ലെന്ന് ഒക്ടോബർ ആദ്യവാരം പുറത്തുവന്നിരുന്നു. TPD കാലാവധിക്ക് ശേഷം, സ്ഥിരം ജോലിയോ സ്ഥിരതാമസാനുമതിയോ ഉള്ളവർക്ക് മാത്രമേ യൂറോപ്യൻ യൂണിയനിൽ തുടരാൻ കഴിയൂ. പോളണ്ട്, ജർമ്മനി, ഫിൻലൻഡ് തുടങ്ങിയ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും സാമ്പത്തിക സമ്മർദ്ദവും പ്രാദേശിക പ്രതിഷേധങ്ങളും കാരണം യുക്രെയ്ൻ അഭയാർത്ഥികൾക്കുള്ള പിന്തുണ കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ, യൂറോപ്പിൽ യുക്രെയ്‌നുള്ള സാമ്പത്തിക സഹായങ്ങൾ ഘട്ടം ഘട്ടമായി നിലയ്ക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!