Thursday, October 16, 2025

ഒൻ്റാരിയോയിൽ ‘സാത്താൻസ് ചോയ്സ്’ മോട്ടോർസൈക്കിൾ ഗ്യാങ് തിരിച്ചെത്തുന്നു; ജാഗ്രത ശക്തമാക്കി പൊലീസ്

ടൊറൻ്റോ : ഒൻ്റാരിയോയിൽ ‘സാത്താൻസ് ചോയ്സ്’ മോട്ടോർസൈക്കിൾ ഗ്യാങ് തിരിച്ചെത്തുന്നു. ഇതേ തുടർന്ന് പൊലീസ് ജാഗ്രത ശക്തമാക്കി. നോർത്തേൺ ഒൻ്റാരിയോയിലെ തെരുവുകളിൽ ഒരു കാലത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന കുപ്രസിദ്ധ മോട്ടോർസൈക്കിൾ ഗ്യാങ്ങാണ് ‘സാത്താൻസ് ചോയ്സ്’. ഇവർ വീണ്ടും സജീവമാകുന്നതായാണ് സൂചന. മറ്റ് നിരവധി ബൈക്കർ ഗ്യാങ്ങുകൾ ഇപ്പോഴും ഈ മേഖലയിൽ പ്രവർത്തിക്കുന്നതിനിടെയാണ് ‘സാത്താൻസ് ചോയ്സി’ൻ്റെ തിരിച്ചുവരവ് . ഇത് കണക്കിലെടുത്ത് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) നിരീക്ഷണം ശക്തമാക്കി.

2000- ത്തിൻ്റെ തുടക്കത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ബൈക്കർ ഗ്യാങ്ങുകളിലൊന്നായ ‘ഹെൽസ് ഏഞ്ചൽസ്’ ഈ സംഘത്തെ തങ്ങളിലേക്ക് ലയിപ്പിച്ചതിനെ തുടർന്ന് ‘സാത്താൻസ് ചോയ്സ്’ പ്രവർത്തനം നിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വേനൽക്കാലത്തോടെ ഈ സംഘം വീണ്ടും ഉയർന്നുവരികയാണെന്നാണ് പൊലീസ് നിഗമനം.ഒൻ്റാരിയോയിലെ ഏറ്റവും ശക്തരായ മോട്ടോർസൈക്കിൾ ഗ്യാങ്ങുകളിലൊന്നായാണ് ‘സാത്താൻസ് ചോയ്സ്’ അറിയപ്പെടുന്നത്.

കനേഡിയൻ ക്രിമിനൽ ഗ്രൂപ്പായ ഈ ഗ്യാങ്ങുകൾ നിയമപരമായ രീതിയിലുള്ള മോട്ടോർ സൈക്കിൾ ക്ലബ്ബുകളായി പൊതുവായി അറിയപ്പെടുന്നുണ്ടെങ്കിലും, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുള്ളതായി പൊലീസ് ആരോപിക്കുന്നു. പുതിയ സാഹചര്യത്തിൽ, നോർത്തേൺ ഒൻ്റാരിയോയിലെ തെരുവുകളിലെ ഇവരുടെ സാന്നിധ്യം OPP നിരീക്ഷിച്ചുവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!