Thursday, October 16, 2025

കാനഡയില്‍ ഡ്രഗ് കാര്‍ട്ടല്‍ സജീവമെന്ന് ആര്‍സിഎംപി; ട്രാന്‍സ്-ഷിപ്പ്മെന്റ് കേന്ദ്രമായി കാനഡ

ഓട്ടവ: കാനഡയില്‍ മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ സീജീവമെന്ന് ആര്‍സിഎംപി. കാനഡയില്‍ കുറഞ്ഞത് ഏഴ് അന്താരാഷ്ട്ര മയക്കുരുന്ന് കടത്ത് സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആര്‍സിഎംപി ചീഫ് സൂപ്രണ്ടും നാഷണല്‍ സീരിയസ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം പ്രോഗ്രാം ഡയറക്ടര്‍ ജനറലുമായ മാത്യു ബെര്‍ട്രാന്‍ഡ് വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് ബെര്‍ട്രാന്‍ഡ് വിവരങ്ങള്‍ പുറത്തുവിട്ടത്.

കാനഡയിലേക്ക് വരുന്ന മയക്കുമരുന്ന്ഉല്‍പ്പന്നങ്ങളുടെ പ്രധാന ഉറവിടമാണ് ഈ കാര്‍ട്ടലുകളെന്ന് ബെര്‍ട്രാന്‍ഡ് പറയുന്നു. ‘ഈ സംഘടിത കുറ്റകൃത്യ സംഘങ്ങള്‍, കാനഡയിലായാലും വിദേശത്തായാലും, കാനഡയെ ഒരു ട്രാന്‍സ്-ഷിപ്പ്മെന്റ് കേന്ദ്രമായി ഉപയോഗിക്കുന്നു. ഈ ഗ്രൂപ്പുകള്‍… കാനഡയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളില്‍ വളരെയധികം ഉള്‍പ്പെട്ടിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യം കനേഡിയന്‍ സര്‍ക്കാര്‍ ഈ ഏഴ് കാര്‍ട്ടലുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചിരുന്നു.

സജീവമായ ഏഴ് കാര്‍ട്ടലുകള്‍

ദക്ഷിണ-മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ വേരുകളുള്ള ഏഴ് അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങളാണ് കാനഡയില്‍ സജീവമായിട്ടുള്ളത്:

  1. ലാ മാറാ സാല്‍വട്രൂച്ച അഥവാ എംഎസ്-13 (La Mara Salvatrucha, or MS-13)
  2. കാര്‍ട്ടല്‍ ഡെല്‍ ഗോള്‍ഫോ (Cártel del Golfo)
  3. കാര്‍ട്ടല്‍ ഡെ സിനാലോവ (Cártel de Sinaloa)
  4. ലാ ഫാമിലിയ മിച്ചോകാന (La Familia Michoacana)
  5. കാര്‍ട്ടെലെസ് യൂണിഡോസ് (Cárteles Unidos)

6.ട്രെന്‍ ഡി അറഗ്വ (Tren de Aragua)

  1. കാര്‍ട്ടല്‍ ഡെ ജലിസ്‌കോ ന്യൂവ ജനറേഷന്‍ (Cártel de Jalisco Nueva Generación)

മെക്‌സിക്കന്‍ കാര്‍ട്ടലുകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് മെത്താംഫെറ്റാമൈന്‍ (മെത്ത്) കടത്താന്‍ കനേഡിയന്‍ തുറമുഖങ്ങളെ ഒരു ട്രാന്‍സ്-ഷിപ്പ്മെന്റ് കേന്ദ്രമായി കൂടുതല്‍ ഉപയോഗിക്കുന്നുണ്ടെന്ന് 2023-ലെ RCMP ഇന്റലിജന്‍സ് രേഖ ചൂണ്ടിക്കാട്ടുന്നു. 2020 മുതല്‍ 2024 വരെ ന്യൂസിലാന്‍ഡ് പിടിച്ചെടുത്ത മെത്താംഫെറ്റാമൈന്‍ കാനഡയില്‍ നിന്നാണ്. ഏകദേശം 350 ദശലക്ഷം ഡോളര്‍ മൂല്യമുള്ള 1,200 കിലോഗ്രാം മെത്താണ് ഈ കാലയളവില്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാനഡയിലുടനീളം 11 മെത്ത് ലാബുകള്‍ ആര്‍സിഎംപി പിടിച്ചെടുത്തിരുന്നു. ബ്രിട്ടിഷ് കൊളംബിയയിലെ ഫാല്‍ക്ക്ലാന്‍ഡിലെ ഒരു ഫാമില്‍ നടത്തിയ റെയ്ഡില്‍ 700 കിലോഗ്രാം മെത്താംഫെറ്റാമൈന്‍, 89 തോക്കുകള്‍, എആര്‍-15 റൈഫിളുകള്‍, സബ്മഷീന്‍ ഗണ്ണുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. മെക്‌സിക്കന്‍ കാര്‍ട്ടലുകള്‍ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇവിടെ മയക്കുമരുന്ന് നിര്‍മ്മാണം നടന്നിരുന്നത്. കയറ്റുമതിക്കായി തയ്യാറാക്കിയ ഒരു ഷിപ്പിങ് കണ്ടെയ്നറും ഈ റെയ്ഡുമായി ബന്ധപ്പെട്ട് കണ്ടെത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!