ഫ്രെഡറിക്ടൺ : ഏറ്റവും പുതിയ നറുക്കെടുപ്പിൽ എക്‌സ്‌പ്രസ് എൻട്രി സ്ട്രീം, സ്‌കിൽഡ് വർക്കർ സ്ട്രീം എന്നിവ വഴി അഞ്ഞൂറിലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂബ്രൺസ്വിക് സർക്കാർ. ഒക്ടോബർ ആറിനും ഒമ്പതിനും ഇടയിൽ ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NB PNP) മൂന്ന് നറുക്കെടുപ്പുകൾ നടത്തി.

രണ്ട് സ്ട്രീമുകളിലുമുള്ള ആകെ 522 ഉദ്യോഗാർത്ഥികൾക്കാണ് പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയത്. അതേസമയം ഈ മൂന്ന് നറുക്കെടുപ്പുകൾക്കും മറുപടിയായി സമർപ്പിച്ച എല്ലാ അപേക്ഷകളും 2025-ൽ പ്രോസസ്സ് ചെയ്യില്ലെന്നും പ്രവിശ്യാ സർക്കാർ വ്യക്തമാക്കി. ഈ നറുക്കെടുപ്പുകൾക്ക് കട്ട്-ഓഫ് സ്കോറുകൾ പ്രഖ്യാപിച്ചിട്ടില്ല.
