ടൊറന്റോ: നയാഗ്ര മേഖലയിലെ പാർക്കിൽ ടൊറന്റോയിൽ നിന്നുള്ള അമൻപ്രീത് സൈനി (27) കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ബ്രാംപ്ടൺ സ്വദേശിയായ മൻപ്രീത് സിങ്ങിനെ പൊലീസ് തെരയുന്നു. ഒന്റിലെ ലിങ്കണിലുള്ള ചാൾസ് ഡെയ്‌ലി പാർക്കിലാണ് കൊലപാതകം നടന്നത്. പൊലീസാണ് ഗുരുതരമായ പരിക്കുകളോടെ ഒരു സ്ത്രീയുടെ മൃതദേഹം ഇവിടെ നിന്നും കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം അധികം വൈകാതെ തന്നെ സിംഗ് രാജ്യം വിട്ടിരിക്കാമെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ അനുമാനം. അതേ സമയം ഇവർ ബന്ധുക്കളാണോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
